മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കി ഖത്തർ എയർവേസ്

Published : Jul 12, 2025, 10:41 AM IST
qatar airways

Synopsis

ര​ണ്ട് വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻൻ പദ്ധതി ഒമ്പത് മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​.

ദോ​ഹ: 2025ലെ ​ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നുള്ള സ്കൈ​ട്രാ​ക്സ് അ​വാ​ർ​ഡ് നേ​ടി​യ ഖ​ത്ത​ർ എ​യ​ർ​വേ​സിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 54 ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കിയ ഖ​ത്ത​ർ എയർവേസ് റെക്കോഡ് വേ​ഗ​ത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. ര​ണ്ട് വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻൻ പദ്ധതി ഒമ്പത് മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​. ഇ​തോ​ടെ, സ്റ്റാ​ർ​ലി​ങ്ക് സാ​ങ്കേ​തി​ക​വി​ദ്യ ഉപയോഗിക്കുന്ന ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളു​ള്ള എ​യ​ർ​ലൈ​ൻ എന്ന നേട്ടവും ഖ​ത്ത​ർ എയർവേസ് സ്വന്തമാക്കി.

മി​ഡി​ൽ ഈ​സ്റ്റ് -വ​ട​ക്ക​ൻ ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ൽ സ്റ്റാ​ർ​ലി​ങ്കിന്റെ അതിവേഗ ഇന്റർനെറ്റ്‌ ​സേ​വ​നം ന​ൽ​കു​ന്ന ഏ​ക എയർലൈൻ ഖ​ത്ത​ർ എ​യ​ർ​വേ​സാ​ണ്. ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ വൈ ​ഫൈ ക​ണ​ക്ടി​വി​റ്റി സ​ജ്ജീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പു​റ​മെ എ​യ​ർ​ബ​സ് എ 350 ​വി​മാ​ന​ങ്ങ​ളി​ലും സ്റ്റാ​ർ​ലി​ങ്ക് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. പ്രീ​മി​യം, ഇ​ക്ക​ണോ​മി കാ​ബി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് 500 എം.​ബി.​പി.​എ​സ് വ​രെ വേ​ഗ​ത്തി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാകും. സ്ട്രീ​മി​ങ്, ഗെ​യി​മി​ങ് തുടങ്ങിയവ വിമാനയാത്രയിൽ തടസ്സങ്ങളില്ലാതെ യാ​ത്ര​ക്കാ​ർ​ക്ക് ആസ്വദിക്കാം.

2024 ഒ​ക്ടോ​ബ​റി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ആ​ദ്യ​ത്തെ സ്റ്റാ​ർ​ലി​ങ്ക് സ​ജ്ജീ​ക​രി​ച്ച ബോ​യി​ങ് 777 വി​മാ​നം പു​റ​ത്തി​റ​ക്കി​യ​തു മു​ത​ൽ, ഇ​തു​വ​രെ 15,000ത്തി​ല​ധി​കം സ്റ്റാ​ർ​ലി​ങ്ക് ക​ണ​ക്റ്റ​ഡ് ഫ്ലൈ​റ്റു​ക​ൾ സർവീസ് നടത്തിയിട്ടുണ്ട്. ലോ​കോ​ത്ത​ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും നൂതനാശയങ്ങ​ളി​ലൂ​ടെ​യും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വം സാധ്യമാക്കുന്നത് തുടരുകയാണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സൗദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം
യുദ്ധത്തിന്‍റെ കെടുതി തുടരും, വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി; പ്രവാസികൾക്കടക്കം ഇരുട്ടടിയായി യാത്രാച്ചെലവ് ഇനിയും കൂടും