
ദോഹ: ശൈത്യകാലത്ത് ആഗോള തലത്തിൽ യാത്രാ ആവശ്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, നിരവധി റൂട്ടുകളിലേക്ക് സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഖത്തറിന്‍റെ ദേശീയ എയർലൈനായ ഖത്തർ എയർവേയ്സ്. ക്വലാലംപൂർ, ലാഗോസ്, ഷാങ്ഹായ്, സിംഗപ്പൂർ എന്നീ റൂട്ടുകളിലേക്ക് ശൈത്യകാലത്തുള്ള സർവീസുകളുടെ എണ്ണം ഖത്തർ എയർവേയ്‌സ് വർധിപ്പിച്ചു.
കേപ് ടൗൺ, ഡബ്ലിൻ, ലണ്ടൻ, ഫുക്കറ്റ്, ടൊറന്റോ എന്നിവയുൾപ്പെടെ 15-ലധികം പ്രധാന ഇടങ്ങളിലേക്ക് ഇതിനകം കൂടുതൽ വിമാനങ്ങൾ ചേർത്തുള്ള എയർലൈനിന്റെ വിശാലമായ ശൈത്യകാല ഷെഡ്യൂൾ വിപുലീകരണത്തിന്റെ ഭാഗമാണ് ഈ അധിക സർവീസുകൾ. ഖത്തർ എയർവേയ്‌സിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മൂലം, ഈ വർഷം ഏകദേശം 3,000 അധിക വിമാനങ്ങൾ എയർലൈൻ സർവീസ് നടത്തി. 2025-ൽ സ്കൈട്രാക്സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഒമ്പതാം തവണയും ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ