ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

By Web TeamFirst Published Dec 31, 2020, 12:45 PM IST
Highlights

ഖത്തറിനെതിരായ ഉപരോധവും തുടര്‍ന്നുള്ള ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ തീരുമാനം ജിസിസി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  

റിയാദ്: നാല്‍പ്പത്തിയൊന്നാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫ് ദോഹ പാലസിലെത്തി ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണക്കത്ത് കൈമാറി.

ജനുവരി അഞ്ചിന് സൗദിയിലാണ് ഉച്ചകോടി നടക്കുക. ഖത്തറിനെതിരായ ഉപരോധവും തുടര്‍ന്നുള്ള ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ തീരുമാനം ജിസിസി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.   
 

click me!