അമേരിക്കൻ ബന്ദിയെ മോചിപ്പിക്കാൻ ഹമാസിന്‍റെ തീരുമാനം, സ്വാഗതം ചെയ്ത് ഖത്തറും ഈജിപ്തും

Published : May 12, 2025, 10:32 PM IST
അമേരിക്കൻ ബന്ദിയെ മോചിപ്പിക്കാൻ ഹമാസിന്‍റെ തീരുമാനം, സ്വാഗതം ചെയ്ത് ഖത്തറും ഈജിപ്തും

Synopsis

യുഎസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ വിട്ടയയ്ക്കാനാണ് ഹമാസ് തീരുമാനം. 

ദോഹ: ഹമാസ് പിടിയിലുള്ള യുഎസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാനുള്ള തീരുമാനം ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും, മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗാസയിലേക്കുള്ള സഹായം തടസ്സങ്ങളില്ലാതെ ഉറപ്പാക്കുന്നതിനും വേണ്ടി സമാധാന ചർച്ചകളിലേക്കുള്ള ചുവടുവയ്പ്പായി ഹമാസിന്റെ തീരുമാനത്തെ ഇരുരാജ്യങ്ങളും കണക്കാക്കുന്നു. 

ഗാസക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും, കൂടുതൽ മാനുഷിക പ്രത്യാഘാതങ്ങൾ ഒഴിവാക്കേണ്ടതിന്റെയും, മേഖലയിൽ സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകത ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. ഖത്തറും ഈജിപ്തും അമേരിക്കയുമായി സഹകരിച്ച്, വെടിനിര്‍ത്തലിനും മേഖലയിലെ പ്രശ്ന പരിഹാരത്തിനായും നിരന്തരം മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായി ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്