ഖത്തറില്‍ 11 ദിവസം പെരുന്നാള്‍ അവധി

By Web TeamFirst Published May 31, 2019, 12:32 PM IST
Highlights

ഒന്‍പത് ദിവസത്തെ അവധിക്ക് പുറമെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ 11 ദിവസം അവധി ലഭിക്കും. ജൂണ്‍ 11 ചൊവ്വാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

ദോഹ: ഖത്തറിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ 10 തിങ്കളാഴ്ച വരെ പൊതുമേഖലയ്ക്ക്  അവധിയായിരിക്കുമെന്നാണ് അമീരി ദീവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്‍പത് ദിവസത്തെ അവധിക്ക് പുറമെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ 11 ദിവസം അവധി ലഭിക്കും. ജൂണ്‍ 11 ചൊവ്വാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി), രാജ്യത്തെ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കായിരിക്കും തീരുമാനമെടുക്കുന്നത്. 

click me!