Latest Videos

ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ ഈ സ്ഥാപനങ്ങളെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എംബസി

By Web TeamFirst Published May 31, 2019, 11:51 AM IST
Highlights

ഡൽഹി, മുബൈ, ചെന്നൈ, പട്ന, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻസികളും, ജനറൽ ട്രേഡിങ് കമ്പനി മുതൽ ഫർണ്ണീച്ചർ ഷോപ്പ് വരെയുള്ള കുവൈത്തി കമ്പനികളെയുമാണ് കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ശമ്പളവും താമസ സൗകര്യവും നല്‍കാത്തതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക കുവൈത്തിലെ ഇന്ത്യൻ എംബസി പുറത്ത് വിട്ടു. വെബ്‍സൈറ്റ് വഴിയാണ് 92 കമ്പനികളുടെയും 18 ഏജൻസികളുടെയും പട്ടിക പ്രസിദ്ധീകരിച്ചത്. 

ഡൽഹി, മുബൈ, ചെന്നൈ, പട്ന, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻസികളും, ജനറൽ ട്രേഡിങ് കമ്പനി മുതൽ ഫർണ്ണീച്ചർ ഷോപ്പ് വരെയുള്ള കുവൈത്തി കമ്പനികളെയുമാണ് കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഇവർ വഴി കുവൈത്തിലെത്തിയ തൊഴിലാളികൾക്ക് ശമ്പളം, താമസ സൗകര്യം എന്നിവയടക്കം ലഭിക്കുന്നില്ലന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംബസിയുടെ നടപടി.

പട്ടികയിലുള്ള ഇന്ത്യന്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ ഇവയാണ്...

കുവൈത്തി കമ്പനികളും സ്പോണ്‍സര്‍മാരും...

click me!