ഖത്തർ മലയാളി ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ നേടിയത് ഒരു മില്യൺ ദിർഹം

Published : Feb 03, 2025, 09:23 AM ISTUpdated : Feb 03, 2025, 09:27 AM IST
ഖത്തർ മലയാളി ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ നേടിയത് ഒരു മില്യൺ ദിർഹം

Synopsis

ഫെബ്രുവരിയിൽ ബി​ഗ് ടിക്കറ്റ് കളിക്കൂ, നേടാം 20 മില്യൺ ദിർഹം, ആഴ്ച്ചതോറും 250,000 ദിർഹം

ബി​ഗ് ടിക്കറ്റ് ജനുവരി മില്യണയർ ഇ-ഡ്രോ സീരീസിന്റെ അവസാന നറുക്കെടുപ്പിൽ മലയാളിക്ക് ഒരു മില്യൺ ദിർഹം. കഴിഞ്ഞ 20 വർഷമായി ഖത്തറിൽ താമസിക്കുന്ന സീനിയർ അക്കൗണ്ടന്റ് അജിത് കുമാർ ആണ് വിജയി. അഞ്ചു വർഷമായി സഹപ്രവർത്തകർക്കൊപ്പം ടിക്കറ്റെടുക്കുന്ന അദ്ദേഹം, ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് വിജയം ഉറപ്പിച്ചത്.

"ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. ആദ്യം കോൾ ലഭിച്ചപ്പോൾ തട്ടിപ്പാണെന്ന് കരുതി, ഉടനെ ഔദ്യോ​ഗിക വെബ്സൈറ്റ് പരിശോധിച്ചു. അതിന് ശേഷമാണ് യാഥാർത്ഥ്യം ഉൾക്കൊള്ളാനായത്." അദ്ദേഹം പറയുന്നു.

സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും രക്ഷിതാക്കളുടെ ആരോ​ഗ്യത്തിനുമായി ചെലവഴിക്കാനാണ് അജിത് കുമാർ ആ​ഗ്രഹിക്കുന്നത്. ​ഗെയിം കളിക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരിയിലും ബി​ഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ​ഗ്രാൻ‍ഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബി​ഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.

ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബി​ഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബി​ഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.

ബി​ഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.

ലക്ഷ്വറി കാർ ആ​ഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ​ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 1: 1st – 5th February & Draw Date – 6th February  (Thursday)
Week 2: 6th – 12th February  & Draw Date – 13th February  (Thursday)
Week 3: 13th – 19rd February  & Draw Date- 20th February  (Thursday)
Week 4: 20th – 28st February  & Draw Date- 1st March  (Saturday)
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ