ഇന്നും നാളെയും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി ഖത്ത‍ർ കാലാവസ്ഥാ വകുപ്പ്. കാറ്റിനോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ദോഹ: ഖത്തറിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറ്റിനോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പൊടിയിൽ നിന്നും രക്ഷനേടാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാനും കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിക്കാനും ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.