
ദോഹ: ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴി നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. രജിസ്ട്രേഷനോ ആവശ്യമായ രേഖകളോ പരിശോധിക്കാതെ, രാജ്യത്ത് നിക്ഷേപം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമായി ഖത്തറിലെ പൗരന്മാരും താമസക്കാരും ഇടപാട് നടത്താൻ പാടില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ഇത്തരം സ്ഥാപനങ്ങളുമായി നിക്ഷേപകർ സഹകരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.
ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനോ നിക്ഷേപ സേവനങ്ങൾ നൽകാനോ നിയമപരമായി അധികാരമില്ല. നിക്ഷേപാവസരങ്ങൾ വാഗ്ദാനംചെയ്യുന്ന സ്ഥാപനങ്ങൾക്ക് പണം കൈമാറരുതെന്നും കരാറുകളിൽ ഒപ്പിടരുതെന്നും മന്ത്രാലയം നിർദേശിച്ചു. ഏതെങ്കിലും കരാറുകളിലോ ഇടപാടുകളിലോ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസും നിയമപരമായ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണം. നിക്ഷേപ അന്വേഷണങ്ങൾക്കും നിയമപരമായ മറ്റ് വിവരങ്ങൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക മാർഗങ്ങൾ വഴി ബന്ധപ്പെടണമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ