
ദോഹ: ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും ഭീകരവാദത്തെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരാധനായലങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യമിടുന്നതിനെ അംഗീകരിക്കാനാവില്ല. ഭീകരാക്രമണത്തിന് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളോടും ന്യൂസിലന്‍ഡ് ഭരണകൂടത്തോടും ജനങ്ങളോടും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുശോചനവും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam