നിയമലംഘനം നടത്തിയ 10 കെട്ടിടങ്ങൾ കണ്ടെത്തി, അനധികൃത പാര്‍ട്ടീഷനുകൾക്കെതിരെ നടപടി ശക്തമാക്കി ഖത്തർ

Published : Sep 11, 2025, 01:17 PM IST
qatar cracks down on illegal partitions

Synopsis

രാജ്യത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ വിഭജിക്കുന്നതിനെതിരെയും ലൈസന്‍സില്ലാതെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമെതിരെയും ദോഹ മുനിസിപ്പാലിറ്റി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

ദോഹ: ഖത്തറിൽ അനധികൃത പാർട്ടീഷനുകൾക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ച 10 കെട്ടിടങ്ങള്‍ കണ്ടെത്തി. ദോഹ മുനിസിപ്പാലിറ്റി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ നീക്കിവെച്ചിരിക്കുന്ന വില്ലകളിൽ നിയമവിരുദ്ധമായ പാർട്ടീഷനുകൾ, തൊഴിലാളികളെ പാർപ്പിക്കൽ തുടങ്ങിയവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

രാജ്യത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ വിഭജിക്കുന്നതിനെതിരെയും ലൈസന്‍സില്ലാതെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമെതിരെയും ദോഹ മുനിസിപ്പാലിറ്റി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ആർക്കിടെക്ചറൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി.

വില്ല സബ്‌ഡിവിഷനുകൾ, അനധികൃതമായ കൂട്ടിച്ചേർക്കലുകൾ, ഫാമിലി റെസിഡൻസുകളിൽ തൊഴിലാളികളെ താമസിപ്പിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടികൾ ഉണ്ടാകും. ഇതിനായി മുനിസിപ്പാലിറ്റി അധകൃതർ പരിശോധനാ കാമ്പയിനും ശക്തമാക്കിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി