സൗദി അറേബ്യയിലേക്ക് സ്ഥാനപതിയെ നിയമിച്ച് ഖത്തര്‍ ഭരണാധികാരിയുടെ ഉത്തരവ്

Published : Aug 12, 2021, 12:43 PM IST
സൗദി അറേബ്യയിലേക്ക് സ്ഥാനപതിയെ നിയമിച്ച് ഖത്തര്‍ ഭരണാധികാരിയുടെ ഉത്തരവ്

Synopsis

2017ലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും അതിര്‍ത്തികള്‍ അടയ്‍ക്കുകയും ചെയ്‍തിരുന്നു. 

ദോഹ: നാല് വര്‍ഷത്തെ ഉപരോധത്തിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച സൗദി അറേബ്യയിലേക്ക് സ്ഥാനപതിയെ നിയോഗിച്ച് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഉത്തരവ്. ബന്ദര്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ അതിയ്യയാണ് സൗദി അറേബ്യയിലെ പുതിയ ഖത്തര്‍ അബംസഡര്‍. ബെല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, പാനമ, ക്യൂബ, ഇറ്റലി, ജോര്‍ജിയ എന്നി രാജ്യങ്ങളിലേക്കും പുതിയ  അംബാസഡര്‍മാരെ നിയമിച്ചിട്ടുണ്ട്.

2017ലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും അതിര്‍ത്തികള്‍ അടയ്‍ക്കുകയും ചെയ്‍തിരുന്നു. നാല് വര്‍ഷം നീണ്ടുനിന്ന ഉപരോധം ഈ വര്‍ഷം ജനുവരിയിലാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്. ജൂണ്‍ മാസത്തില്‍ തന്നെ സൗദി അറേബ്യ ഖത്തറിലേക്കുള്ള തങ്ങളുടെ സ്ഥാനപതിയെ നിയമിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേല്‍ക്കുകയും ചെയ്‍തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ