ഓണത്തിന്റെ ഗൃഹാതുര സ്‍മൃതികളുണര്‍ത്തി സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 'ഓണച്ചന്തയ്‍ക്ക്' തുടക്കമായി

Published : Aug 12, 2021, 11:08 AM ISTUpdated : Aug 12, 2021, 11:14 AM IST
ഓണത്തിന്റെ ഗൃഹാതുര സ്‍മൃതികളുണര്‍ത്തി സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 'ഓണച്ചന്തയ്‍ക്ക്' തുടക്കമായി

Synopsis

ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു.  സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷാര്‍ജ: പൂക്കളങ്ങളും ഓണക്കളികളും പുലിക്കളിയും കുമ്മാട്ടിയും സദ്യയുമെല്ലാമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തുനാള്‍ നീളുന്ന കൂട്ടായ്‍മയുടെ ആഘോഷവും ഗതകാല സ്‍മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ആ ഓര്‍മകളെയെല്ലാം പ്രവാസികളായ മലയാളികളുടെ മനസ്സിലേക്ക് അതേപടി ഒരിക്കല്‍കൂടി കൊണ്ടുവരുകയാണ്‌ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരി 'ഓണച്ചന്ത'യിലൂടെ.

ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു.  സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പഴയകാല ഓണച്ചന്തയെ ഓര്‍മിപ്പിക്കുംവിധം ഓണത്തിനാവശ്യമായ എല്ലാ ആവശ്യസാധനങ്ങളും എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വിധത്തിലാണ്‌ ഓണച്ചന്ത സഫാരി ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും, ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും ദയയുടെയും പര്യായമായ ഓണാഘോഷത്തിന് ഇത്തരമൊരു സൗകര്യം ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ഇ.പി. ജോണ്‍സണ്‍ പറഞ്ഞു.

മികച്ച ഷോപ്പിങ്ങിന്റെ ഇടമായ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ രണ്ടാം തവണയാണ് ഓണച്ചന്ത നടത്തുന്നതെന്നും, ഓണത്തെ വരവേറ്റുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വളരെ വിലക്കുറിവില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് സഫാരി ലഭ്യമാക്കിയിരിക്കുന്നതെന്നും അബൂബക്കര്‍ മടപ്പാട്ട്പറഞ്ഞു. ഓണസദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങിയ എല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയിന്ന് ലഭിക്കുന്ന് ലഭിക്കുന്നതാണ്. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും. അതും വമ്പിച്ച വിലക്കുറവില്‍.

ഓണസദ്യ 
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായി മാറിയ സഫാരി ബേക്കറി & ഹോട് ഫുഡ് ഒരുക്കുന്ന സദ്യ ഇല്ലാതെ ഈ വര്‍ഷത്തെ ഓണം പൂര്‍ണമാവില്ല.  25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കുന്നത്. മാത്രമല്ല, 2 ഓണ സദ്യകള്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക്‌ ഓണക്കോടിയായി ഒരു കസവുമുണ്ടും സൗജന്യമായും നല്‍കുന്നുണ്ട്‌.

സാരി, ചുരിദാര് ‍& അബായ ഫെസ്റ്റിവല്‍
സഫാരി ഈ ഓണത്തിന് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത് സാരി, ചുരിദാര്‍ & അബായ ഫെസ്റ്റിവലാണ്. 150 ദിര്‍ഹത്തിന് സാരി ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് & അബായ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ 75 ദിര്‍ഹത്തിന് ഒരു ഗിഫ്റ്റ്  വൗച്ചര്‍ ലഭിക്കുന്നു. ഈ ഗിഫ്റ്റ് വൗച്ചര്‍ ഉപോയോഗിച്ച് ഗാര്‍മെന്റ്‌സ്‌, റെഡിമെയ്ഡ്‌സ് & ഫുട്ട്‌വെയര്‍ വിഭാഗങ്ങളില്‍ നിന്ന്‌ പര്‍ച്ചേയ്‌സ് ചെയ്യാവുന്നതാണ്.

മെഗാ എക്‌സ്‌ചേഞ്ച് ഓഫര്‍
എക്‌സ്‌ചേഞ്ച് മേളകളുടെ കാലമാണ് ഓണം. സഫാരി ഓണാഘോഷത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് സെക്ഷനില്‍ മെഗാ എക്‌സ്‌ചേഞ്ച് ഓഫര്‍ ഒരുക്കിയിട്ടുണ്ട്. പഴയതോ കേടായതോ ആയ ചെറിയ ഗൃഹോപകരണങ്ങള്‍, അത് ഏത് കമ്പനിയുടേതായാലും എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്.


ഫര്‍ണീച്ചച്ചര്‍ ഓണോത്സവം
ആദായ വില്‍പനയും സ്‌പെഷ്യല്‍ ഓഫറുകളുമെല്ലാം പൊടിപൊടിക്കുന്ന കാലം കൂടിയാണ് ഓണക്കാലം. വീട്ടിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ ഈ സമയത്ത് ഏവരും സ്വന്തമാക്കാറുമുണ്ട്.  അത്തരത്തിലൊരു ഓണോത്സവം എന്ന പ്രൊമോഷനുമായാണ് സഫാരി ഫര്‍ണീച്ചര്‍ ഈ ഓണനാളുകളില്‍ എത്തുന്നത്. സോഫാസെറ്റുകൾ, ബെഡ്‌റൂം ഡിസൈനുകൾ, ഡൈനിങ് സെറ്റുകൾ എന്നിവയുടെ വിപുലമായ കളക്ഷൻസ്. മാത്രമല്ല നമ്മുടെ അഭിരുചിക്കനുയോജ്യമായ കളറിലും പാറ്റേർണിലും ഡിസൈനിലും ഫർണീച്ചറുകൾ, കർട്ടനുകൾ, വാൾപേപ്പറുകൾ എന്നിവയും തയ്യാറാക്കാവുന്ന കസ്റ്റമൈസേഷൻ സൗകര്യവും സഫാരി ഫര്‍ണീച്ചര്‍ ഡിപ്പാര്‍ട്‌മെന്റിലുണ്ട്.
 
വിസിറ്റ് & വിന്‍ പൂക്കളം കോമ്പറ്റീഷന്‍
പുക്കളമില്ലാത്ത ഓണാഘോഷം നമുക്കെല്ലാം അചിന്ത്യമാണ്. അതുകൊണ്ട് തന്നെ, പൂക്കളത്തിനും സഫാരി വന്‍ പ്രാധാന്യം നല്‍കുന്നു. ഇത്തവണ വളരെ വ്യത്യസ്തമായ തരത്തിലാണ് വേള്‍ഡ് ഫോട്ടോഗ്രാഫിയുടെ ഭാഗമായും, ഓണം സെലിബ്രേഷന്റെ ഭാഗമായും വിസിറ്റ് & വിന്‍ എന്ന മത്സരപരിപാടി സഫാരി ഹൈപ്പര്‍ നാര്‍ക്കറ്റിന്റെ ഫസ്റ്റ് ഫ്ലോറില്‍ ഒരുക്കിയിരിക്കുന്നത്.

സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഫസ്റ്റ് ഫ്ലോര്‍  വിസിറ്റ് ചെയ്‍ത് സഫാരി ഒരുക്കിയിരിക്കുന്ന പൂക്കളത്തിന്റെ മുന്നില്‍ പൂക്കളം ഉള്‍പ്പെടെ മനോഹരമായ നിങ്ങളുടെ ഒരു സെല്‍ഫി ഫോട്ടോ എടുക്കുക. അതിനുശേഷം 00971 50 841 8635 എന്ന വാട്‌സപ്പ് നമ്പറിലേക്ക് നിങ്ങളുടെ സെല്‍ഫി ഫോട്ടോ അയക്കുമ്പോള്‍ ഒരു എന്‍ട്രി നമ്പര്‍ ലഭിക്കും. ശേഷം, ഫേസ്‍ബുക്ക് പ്രൊഫൈലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുക. ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്‍ട്രി നമ്പറും, കോമ്പറ്റീഷന്‍ ഹാഷ് ടാഗുകളും രേഖപ്പെടുത്താന്‍ മറക്കരുത്. #safarionamcelebration2021 #safaripookalamcontest2021, #onamcelebration #safaricontest #safarishopping #safarihypermarketuae #mysafari #safarifurniture #safarimall

ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നവര്‍വര്‍ ഒന്നും, രണ്ടും, മൂന്നൂം സ്ഥാനത്തിന് അര്‍ഹരാകും. ഒന്നാം സ്ഥാനക്കാര്‍ക്ക് 4000 ദിര്‍ഹവും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 ദിര്‍ഹവും, മൂന്നാം സ്ഥാനക്കാര്‍ക്ക് 2000 ദിര്‍ഹവും വീതവുമാണ് ലഭിക്കുക. മാത്രമല്ല ആദ്യത്തെ മൂന്ന്  വിജയികള്‍ ക്ലബ്ബ് കാര്‍ഡ് മെമ്പര്‍മാരാണെങ്കില്‍ സ്‍പെഷ്യല്‍ ഗിഫ്റ്റായി ഓരോ ബ്ലന്റര്‍ കൂടി ലഭിക്കും. അതിനായി സഫാരി ക്ലബ്ബ് കാര്‍ഡ് നമ്പര്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ രേഖപ്പെടുത്തണം. ശേഷമുള്ള 10 വിജയികക്ക് പ്രോത്സാഹന സമ്മാനമായി 10 ബ്ലന്റര്‍ വീതവും ലഭിക്കും. 

വിസിറ്റ് & വിന്‍ ഭാഗമായി സഫാരിയില്‍ വന്ന് സെല്‍ഫി എടുക്കാനുള്ള സമയപരിധി ഓഗസ്റ്റ് 12 മുതല്‍ 21വരെ മാത്രമാണ്.  വിജയികളെ പ്രഖ്യാപിക്കുന്ന തീയ്യതി ഓഗസ്റ്റ് 28നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സഫാരിയുടെ ഫേസ്‍ബുക്ക് പേജ് സന്ദര്‍ശിക്കുക.

ഈ ഓണത്തിന് ഏറ്റവും നല്ല ഓഫറുകള്‍ സ്വന്തമാക്കി സുരക്ഷിതമായി ഷോപ്പ് ചെയ്യാന്‍  ഏവരെയും സഫാരിയിലേക്ക് മാനേജ്‍മെന്റ് ക്ഷണിക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായതുകൊണ്ടുതന്നെ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കല്‍ എളുപ്പമാണ്.  മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സഫാരി ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും ഓണാശംസകള്‍ നേരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ