സൗദി കിരീടാവകാശിയുമായി ടെലിഫോണില്‍ സംസാരിച്ച് ഖത്തര്‍ അമീര്‍

By Web TeamFirst Published Feb 28, 2021, 10:00 PM IST
Highlights

സഹോദര രാജ്യമായ സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും ഉറപ്പുവരുത്തുന്ന എല്ലാ നടപടികള്‍ക്കും  ഖത്തറിന്റെ പിന്തുണ അറിയിച്ചു. 

ദോഹ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്‍ അല്‍ഥാനി ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രാദേശിക - അന്താരാഷ്‍ട്ര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയ ഇരുവരും അറബ് ലോകത്തിന്റെയും ഗള്‍ഫ് മേഖലയുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്‍തു. 

കിരീടാവകാശിക്കും സൗദി അറേബ്യയിലെ ജനങ്ങള്‍ക്കും  ക്ഷേമവും ഐശര്യവും നേര്‍ന്ന ഖത്തര്‍ അമീര്‍,  സൗദിയിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഉറച്ച പിന്തുണയും അറിയിച്ചു. സഹോദര രാജ്യമായ സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും ഉറപ്പുവരുത്തുന്ന എല്ലാ നടപടികള്‍ക്കും  ഖത്തറിന്റെ പിന്തുണ അറിയിച്ചു. സൗദി അറേബ്യയുടെ സുസ്ഥിരത, ഖത്തറിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സംവിധാനത്തിന്റെയും സുസ്ഥിരതയുടെ അവിഭാജ്യ ഘടകമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

click me!