ഖത്തറിൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം നടത്തിയ സംഘം പിടിയിൽ

Published : Apr 15, 2025, 05:26 PM IST
ഖത്തറിൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം നടത്തിയ സംഘം പിടിയിൽ

Synopsis

സ​ബ്ഖ​ത് അ​ൽ സാ​ഗി​ൻ പ്രദേശത്ത് അനധികൃതമായി ഉപ്പ് നിര്‍മ്മിച്ചവര്‍ പിടിയില്‍. 

ദോഹ: ഖ​ത്ത​റി​ൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തെ പിടികൂടി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. മ​ധ്യ​മേ​ഖ​ല​യി​ലെ സ​ബ്ഖ​ത് അ​ൽ സാ​ഗി​ൻ പ്ര​ദേ​ശ​ത്തു​വെ​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പ്ര​കൃ​തി ​വി​ഭ​വ​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ട​ത്തി​യ​തിന്‍റെ പേ​രി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. 

ദിവസങ്ങൾക്ക് മുമ്പ് അ​ൽ ക​റാ​ന യിലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ ലോ​റി​ ഡ്രൈ​വ​ർ​ക്കെ​തി​രെ​യും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചിരുന്നു. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം നടത്തിവരുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു.

Read Also -  വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഗരറ്റ് വലിക്കുന്നതിന് വഴക്ക് പറഞ്ഞു, പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്, പ്രതിക്ക് വധശിക്ഷ
1200 തൊഴിലവസരങ്ങൾ, പ്രവാസികൾക്കും നേട്ടം, സാമ്പത്തിക മേഖലയിൽ വമ്പൻ കുതിപ്പ് നടത്താൻ വരുന്നൂ പ്രീമിയം എയർലൈൻ ബഹ്റൈനിൽ