ജി.സി.സിയിലേക്കുള്ള എല്ലാ പാലങ്ങളും ഖത്തര്‍ ചുട്ടെരിച്ചെന്ന് ബഹ്റൈന്‍

By Web TeamFirst Published Dec 8, 2018, 4:05 PM IST
Highlights

ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്ക് വളര്‍ന്ന ഒരു പ്രതിസന്ധിയായാണ് ഒരു അഭിമുഖത്തിനിടെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. ഇറാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഖത്തര്‍ ഇനി എങ്ങനെ തിരികെ വരുമെന്ന് തനിക്ക് അറിയില്ല. 

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലെ (ജി.സി.സി) മറ്റ് രാജ്യങ്ങളുമായുള്ള എല്ലാ പാലങ്ങളും ഖത്തര്‍ ചുട്ടെരിച്ചുവെന്ന ആരോപണവുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് അല്‍ ഖലീഫ. ജി.സി.സിയുമായി അകന്ന് ഗള്‍ഫ് മേഖലയുടെ ശത്രുക്കളായ ഇറാനെ പോലുള്ള രാജ്യങ്ങളുമായാണ് ഖത്തര്‍ അടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്ക് വളര്‍ന്ന ഒരു പ്രതിസന്ധിയായാണ് ഒരു അഭിമുഖത്തിനിടെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. ഇറാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഖത്തര്‍ ഇനി എങ്ങനെ തിരികെ വരുമെന്ന് തനിക്ക് അറിയില്ല. ഖത്തര്‍ ജി.സി.സിയില്‍ തുടരില്ലെന്നാണ് ഇത്തരം സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലേക്കുള്ള കപ്പലുകളെല്ലാം ഖത്തര്‍ തീയിട്ട് നശിപ്പിച്ചു. പ്രശ്നം പരിഹരിക്കാന്‍ പുതിയ സംവിധാനവും കരാറും ആവശ്യമായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

click me!