കാലാവസ്ഥാ മാറ്റം, ആ​ർ​ എ​സ് വി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മാ​യി ഖത്തർ പൊതുജനാരോഗ്യ മ​​ന്ത്രാ​ല​യം

Published : Apr 14, 2025, 04:43 PM IST
കാലാവസ്ഥാ മാറ്റം, ആ​ർ​ എ​സ് വി  പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മാ​യി ഖത്തർ പൊതുജനാരോഗ്യ മ​​ന്ത്രാ​ല​യം

Synopsis

കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർക്കെല്ലാം ആ​ർ.​എ​സ്.​വി കു​ത്തി​വെ​പ്പ്​ എടുക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ദോഹ: കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന രോഗങ്ങൾക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, ജലദോഷം, കഫക്കെട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മു​ൻ​ക​രു​ത​ലാ​യി വാക്‌സിനെടുക്കാനാണ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. 

കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർക്കെല്ലാം ആ​ർ.​എ​സ്.​വി കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഒരു സാ​ധാ​ര​ണ വൈ​റ​സാ​യാ​ണ്​ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെ ക​ണ​ക്കാ​ക്കു​ന്ന​ത്. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ആ​ർ.​എ​സ്.​വിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ, ജലദോഷത്തിൽ നിന്നോ മറ്റ് ശ്വസന വൈറസുകളിൽ നിന്നോ ആർ‌എസ്‌വിയെ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാക്കും. 

ആന്റിജൻ പരിശോധനയിലൂടെയാണ് ആർ‌എസ്‌വി കണ്ടെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ആ​ർ.​എ​സ്.​വി. കൂടാതെ പ്രായമായവരിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. അ​സു​ഖം ബാ​ധി​ച്ച​വ​രി​ൽ നി​ന്നും വേ​ഗ​ത്തി​ൽ പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ന്യൂ​മോ​ണി​യ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​വെ​ക്കും. 

Read Also -  യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം 5 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു

വൈ​റ​സി​നെ​തി​രെയുള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​വും. ഏ​റ്റ​വും അ​ടു​ത്തു​ള്ള പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ(പി.​എ​ച്ച്.​സി.​സി​) കേന്ദ്രങ്ങൾ സ​ന്ദ​ർ​ശി​ക്കു​ക​യോ, 107 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ ഷെ​ഡ്യൂ​ൾ​ ചെ​യ്യു​ക​യോ ആ​വാം. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന​വ​ർ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ കുറഞ്ഞവർ, ഹൃ​ദ്രോ​ഗം, വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തുടങ്ങിയ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ളവർ എ​ന്നി​വ​ർ ആ​ർ‌.​എ​സ്‌.​വി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ
യുദ്ധത്തിൽ സഹായിച്ചില്ല, കലി തീർത്തത് കുടുംബത്തിന് നേരെ, ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ