കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 322 പേര്‍ക്കെതിരെ നടപടി

By Web TeamFirst Published May 14, 2021, 10:42 PM IST
Highlights

പൊതുസ്ഥലത്ത് ശാരീരിക അകലം പാലിക്കാത്തതിന് 11 പേരും, ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യത്തതിന് നാല് പേരും പിടിയിലായി.

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച 322 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. നിയമ ലംഘകര്‍ക്കെതിരായ നടപടികള്‍ അധികൃതര്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായവരില്‍ 307 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തവരായിരുന്നു.

പൊതുസ്ഥലത്ത് ശാരീരിക അകലം പാലിക്കാത്തതിന് 11 പേരും, ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യത്തതിന് നാല് പേരും പിടിയിലായി. പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആയിരക്കണക്കിന് പേരെയാണ് നിയമലംഘനത്തിനുള്ള തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. സ്വയ രക്ഷയ്‍ക്കും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!