
ദോഹ: അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശേഷിപ്പുകളോ സംശയം തോന്നിക്കുന്ന അസാധാരണ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടു.
ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണെന്നും ഇവ ജാഗ്രതാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടഭീഷണിയും പൊതുജനാരോഗ്യ സുരക്ഷയും കണക്കിലെടുത്ത് ഇവ സ്പർശിക്കാനോ സമീപിക്കാനോ പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ 40442999 എന്ന നമ്പറിൽ അറിയിക്കണമെന്നും പ്രതിരോധ,ആഭ്യന്തര മന്ത്രാലയങ്ങൾ ഓർമിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ