സാ​മൂ​ഹിക ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായി അ​ധി​ക്ഷേ​പ വി​ഡി​യോ, പിന്നാലെ പ്ര​തി​ക​ളെ പി​ടി​കൂടി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Published : Oct 31, 2025, 01:34 PM IST
qatar ministry of interior

Synopsis

സാ​മൂ​ഹിക ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായ അ​ധി​ക്ഷേ​പ വി​ഡി​യോക്ക് പിന്നാലെ പ്രതികളെ പിടികൂടി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്ന തരത്തിലുള്ള അ​ധി​ക്ഷേ​പ വി​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നടപടി. 

ദോ​ഹ: ഖ​ത്ത​റി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വി​ഡി​യോ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റിൽ. ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്ന തരത്തിലുള്ള അ​ധി​ക്ഷേ​പ വി​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ്രിവന്റീവ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 

സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധമായ മോശം ഭാഷയും പെരുമാറ്റവും ഉൾപ്പെടുന്ന ആക്രമണ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാജ്യത്തെ സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിന്, നിയമവും സാമൂഹിക മൂല്യങ്ങളും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കുമെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി