
ദോഹ: രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ബീച്ചുകളുടെ പട്ടിക മുനിസിപ്പാലിറ്റി ആന്റ് എണ്‍വയോണ്‍മെന്റ് മന്ത്രാലയം പുറത്തിറക്കി. സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്ന ബീച്ചുകളുടെ പട്ടികയും ഇതിലുള്‍പ്പെടുന്നു. പെരുന്നാള്‍ അവധിക്കാലത്ത് നിരവധി സന്ദര്‍ശകര്‍ എത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
സിമെസിമ ബീച്ചിലെ ഒരു ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. സീലൈന്‍ ബീച്ചില്‍ കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു. അല്‍ ഗരിയ്യ, അബു സലൂഫ്, അല്‍ ദഖീറ, ഫര്‍ഖിയ, സിമൈസിമ, അല്‍ വക്റ, സീലൈന്‍ എന്നീ ബീച്ചുകളില്‍ കുടുംബങ്ങള്‍ക്കാണ് പ്രവേശനം. അല്‍ റുവൈസ്, ഫുവൈരിത്, ദുഖാന്‍, അല്‍ ഖര്‍റാജ്, അല്‍ ഉദൈദ് ബീച്ചുകളിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam