974 ബീച്ചിൽ ഈദ് കാർണിവൽ പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

Published : Jun 03, 2025, 12:25 PM IST
974 ബീച്ചിൽ ഈദ് കാർണിവൽ പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

Synopsis

ര​ണ്ടു​ദി​ന ആ​ഘോ​ഷപരിപാടികൾ ജൂൺ ഏഴ്, എട്ട് തീയതികളിൽ

ദോ​ഹ: ​ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ 974 ബീ​ച്ചി​ൽ ‘ഈ​ദു​ൽ അ​ദ്ഹ കാ​ർ​ണി​വ​ൽ’ സം​ഘ​ടി​പ്പി​ക്കുമെന്ന് ​പ്രഖ്യാപിച്ച് ​ഖത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി പെ​രു​ന്നാ​ളി​ന്റെ ര​ണ്ടും മൂ​ന്നും ദി​ന​ങ്ങ​ളാ​യ ജൂൺ ഏഴിനും എട്ടിനുമാണ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ‘ഈ​ദു​ൽ അ​ദ്ഹ കാ​ർ​ണി​വ​ൽ’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി അ​ർ​ധ​രാ​​ത്രി 11 മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ​ക്കും മുതിർന്നവർക്കും ഒരുപോലെ ആ​ഘോ​ഷ​ക​ര​മാ​യാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ടി​ക്ക​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ർ​ണി​വ​ലിലേക്കുള്ള പ്ര​വേ​ശ​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 35 റി​യാ​ലും, 14 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 15 റി​യാ​ലു​മാ​ണ് പ്രവേശന നി​ര​ക്ക്. ആ​റ് വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യമാണ്. ജൂൺ ഏഴിനും എട്ടിനും അ​ൽ​ഖോ​ർ, അൽ ദ​ഖീ​റ മു​നി​സി​പ്പാ​ലി​റ്റികൾ​ക്കു​കീ​ഴി​ൽ അ​ൽഖോ​ർ ഡൗ​ൺ​ടൗ​ൺ സൂ​ഖി​ലും മന്ത്രാലയം ആ​ഘോ​ഷ​ങ്ങ​ളൊ​രു​ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം, പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ
പ്രവാസികൾക്ക് ആശ്വാസം, വായ്പാ നയങ്ങളിൽ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകൾ, 70,000 ദിനാർ വരെ വായ്പ