
ദോഹ: ഗുണനിലവാരമില്ലായ്മയും സുരക്ഷാ, സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഫോര്‍ഡ്, ലിങ്കണ്‍, കിയ വാഹനങ്ങളുടെ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോര്‍ഡ്, ലിങ്കണ്‍ വാഹനങ്ങളുടെ അംഗീകൃത ഡീലറായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ലിങ്കണ്‍ ഏവിയേറ്റര്‍, നോട്ടിലസ് (2021-2022 മോഡലുകള്‍), ഫോര്‍ഡ് എക്സ്പ്ലോറര്‍, ബ്രോങ്കോ (2021 മോഡല്‍) എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. എഞ്ചിൻ വാൽവ് പൊട്ടാനും, എഞ്ചിന്‍ തകരാറിലാകാനും മോട്ടീവ് പവര്‍ നഷ്ടപ്പെടാനും സാധ്യതയുള്ളതിനാലാണ് തിരിച്ചുവിളിക്കൽ.
കൂടാതെ, കിയ സ്‌പോർട്ടേജ് 2025 മോഡലും വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. മോശം ഗുണനിലവാരവും ഉയർന്ന മർദ്ദവുമുള്ള ഇന്ധന പൈപ്പ് മൂലമുണ്ടാകുന്ന ഇന്ധന ചോർച്ചയാണ് തിരിച്ചുവിളിക്കാൻ കാരണം. ഇത് എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തത്തിനോ എഞ്ചിൻ പവർ കുറയുന്നതിനോ കാരണമാകാം. കിയ വാഹനങ്ങളുടെ അംഗീകൃത ഡീലറായ അൽ-അത്തിയ മോട്ടോഴ്‌സ് ആൻഡ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് വാഹന മോഡലുകളുടെ തിരിച്ചുവിളിക്കൽ കാമ്പെയ്‌നെന്ന് മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കും തുടർനടപടികൾക്കായും ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ എല്ലാ ഉപഭോക്താക്കളും ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ