112 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം, ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഖ​ത്ത​ർ 47-ാം സ്ഥാ​നത്ത്

Published : Jul 26, 2025, 10:35 AM IST
Qatar

Synopsis

112 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം

ദോ​ഹ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​ർ. ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട് സൂചികയിൽ ആഗോള തലത്തിൽ 47ാം സ​ഥാ​ന​ത്താ​ണ് ഖ​ത്ത​ർ. ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് 112 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 107 രാ​ജ്യ​ങ്ങ​ളായി​രു​ന്നു. 2020ൽ 54, 2021​ൽ 60, 2022ൽ 53, 2023​ൽ 55, 2024ൽ 46 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സൂചികയിൽ മുൻ വ​ർ​ഷ​ങ്ങ​ളി​ലെ ഖ​ത്ത​റി​ന്റെ പ്രകടനം. പ​ട്ടി​ക​യി​ൽ എ​ട്ടാം സ​ഥാ​ന​വുമായി ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ ആണ് മുന്നിൽ. 184 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക് വി​സ​ര​ഹി​ത​മാ​യി സ​ഞ്ച​രി​ക്കാം. പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് 50ഉം സൗ​ദി അ​റേ​ബ്യ 54 ഉം ബ​ഹ്റൈ​ൻ 55ഉം ​ഒ​മാ​ൻ 56ഉം സ​ഥാ​ന​ത്താ​​ണ്.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടാ​ണ്. സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് 193 രാ​ജ്യ​ങ്ങ​ളി​ൽ വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​നാ​വും. ഇ​ന്ത്യ 77-ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് 59 രാ​ജ്യ​ങ്ങ​ളിലേക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്ണേഴ്സ്, ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാസ്‌പോർട്ടുകളുടെ റാങ്കിങ് സൂചിക തയ്യാറാക്കുന്നത്. 227 രാജ്യങ്ങളാണ് പട്ടികയിൽ ആകെ ഉൾപ്പെടുത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ