'ഖ​ത്ത​ർ ഗേ​റ്റ്’വി​വാ​ദം മാ​ധ്യ​മ​സൃ​ഷ്ടി; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

Published : Apr 28, 2025, 10:20 PM IST
'ഖ​ത്ത​ർ ഗേ​റ്റ്’വി​വാ​ദം മാ​ധ്യ​മ​സൃ​ഷ്ടി; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

Synopsis

'ഖ​ത്ത​ർ ഗേ​റ്റ്' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണങ്ങൾ ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ സൃ​ഷ്ടി മാ​ത്ര​മാണെന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി. 

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ഖത്തർ ശ്രമിച്ചുവെന്ന് ആരോപിച്ച് 'ഖ​ത്ത​ർ ഗേ​റ്റ്' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ സൃ​ഷ്ടി മാ​ത്ര​മാ​ണെ​ന്നും, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഖത്തർ സന്ദർശനത്തിനെത്തിയ തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹ​കാ​ൻ ഫി​ദാ​നൊ​പ്പം മുശൈരിബിലെ അമീരി ദിവാൻ ഓഫീസിൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന മ​ധ്യ​സ്ഥ ഇ​ട​പെ​ട​ലു​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാഗമാണ് 'ഖ​ത്ത​ർ ഗേ​റ്റ്' എ​ന്ന പേ​രി​ലെ ആ​രോ​പ​ണ​ങ്ങ​ൾ. ഗസ്സ വിഷയത്തില്‍ തുടക്കം മുതൽ ഈജിപ്തുമായി ചേർന്ന് ഖത്തർ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി ഉ​യ​ർ​ത്തു​ന്ന മാ​ധ്യ​മ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ ശ്രമങ്ങളിലൂടെ സാധിച്ചുവെന്നത് നുണകൾ പ്രചരിപ്പിക്കുന്നവർ മറന്നുപോയി. സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തറിന്റെ പരിശ്രമമെന്നും യുദ്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഖത്തർ ശ്രമിക്കില്ലെന്നും എ​ത്ര ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നാ​ലും ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി.

അമേരിക്കൻ സർവകലാശാലകളിലെ പ്രക്ഷോഭങ്ങൾക്ക് പിന്നില്‍ ഖത്തറാണെന്ന യു.എസ് രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളെയും ഖത്തർ പ്രധാനമന്ത്രി തള്ളി. യാതൊരു തെളിവുകളുമില്ലാതെയാണ് ആരോപണങ്ങൾ പടച്ചുവിടുന്നത്. ​ഖത്ത​റി​ലെ ദേശീയ സ്ഥാ​പ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി​ക് സം​വി​ധാ​ന​ങ്ങ​ളും ത​മ്മി​ലുള്ള ബ​ന്ധം വ്യ​ക്ത​വും സു​താ​ര്യ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം