ഇന്ത്യ-പാക് തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം, സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി

Published : Apr 29, 2025, 07:51 PM ISTUpdated : Apr 29, 2025, 08:22 PM IST
ഇന്ത്യ-പാക് തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം, സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി

Synopsis

പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി ഖത്തര്‍ പ്രധാനമന്ത്രി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്‍റെ പിന്തുണ വാഗ്ദാനം ചെയ്തത്. 

ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. 

Read Also -  'ഖ​ത്ത​ർ ഗേ​റ്റ്’വി​വാ​ദം മാ​ധ്യ​മ​സൃ​ഷ്ടി; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും നിലവിലെ സാഹചര്യങ്ങളും നയതന്ത്രത്തിലൂടെ അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഉറപ്പ് നൽകി.
ഖത്തറും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം