ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം

By Web TeamFirst Published May 8, 2021, 11:35 PM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 342 പേര്‍ സ്വദേശികളും 191 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

ദോഹ: ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,00,467 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 342 പേര്‍ സ്വദേശികളും 191 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  502 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,10,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 9,634 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 16,412 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,941,171 ആയി. 

click me!