ഖത്തറില്‍ പുതിയതായി 650 കൊവിഡ് കേസുകള്‍ കൂടി

By Web TeamFirst Published May 1, 2021, 11:11 PM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 371 പേര്‍ സ്വദേശികളും 279 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

ദോഹ: ഖത്തറില്‍ 650 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,527 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 191,071 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 371 പേര്‍ സ്വദേശികളും 279 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  465 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 206,302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 14,766 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.  11,205 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,908,717 ആയി. 


 

click me!