മെട്രാ​ഷി​ൽ പാ​സ്​​പോ​ർ​ട്ട് അ​പ്ഡേ​ഷ​ൻ ഇ​നി എ​ളു​പ്പമാകും; ഖത്തറിലെ താമസക്കാർക്കായി കൂടുതൽ സേവനങ്ങൾ

Published : Jun 09, 2025, 02:16 PM IST
 metrash 2

Synopsis

പാ​സ്​​പോ​ർ​ട്ട് പു​തു​ക്കുന്ന സാഹചര്യത്തിൽ മെ​ട്രാ​ഷ് ആപ്പിൽ പുതുക്കിയ പാ​സ്​​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യാ​ൻ ഇനി കൂടുതൽ എളുപ്പം. 

ദോ​ഹ: ഖത്തറിലെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളുമായി മെ​ട്രാ​ഷ് ആ​പ്പി​ൽ പു​തി​യ അ​പ്ഡേ​ഷ​നു​ക​ൾ. പാ​സ്​​പോ​ർ​ട്ട് പു​തു​ക്കുന്ന സാഹചര്യത്തിൽ മെ​ട്രാ​ഷ് ആപ്പിൽ പുതുക്കിയ പാ​സ്​​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യാ​നും, പു​തി​യ ക്യു.​ഐ.​ഡി സ്വ​ന്ത​മാ​ക്കാ​നും ക​ഴി​യു​ന്ന സൗ​ക​ര്യ​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മെ​ട്രാ​ഷ് ആ​പ്പി​ലെ റെ​സി​ഡ​ൻ​സി സെ​ക്ഷ​നി​ൽ പ്ര​വേ​ശി​ച്ചു​കൊ​ണ്ട് ഈ സേവനം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

‘ചേ​ഞ്ച് ഡേ​റ്റ’ ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​ക​ളു​ടെ തു​ട​ക്കം. ‘ചേ​ഞ്ച് പാ​സ്​​പോ​ർ​ട്ട്’ ബ​ട്ട​ൻ ക്ലി​ക്ക് ചെ​യ്ത ശേഷം ഖത്തർ ഐ.​ഡി ന​മ്പ​ർ ന​ൽ​കണം. തുടർന്ന് ​പുതി​യ പാ​സ്​​പോ​ർ​ട്ടി​ന്റെ മു​ൻ​പേ​ജ് ബോ​ക്സി​നു​ള്ളി​ലാ​യി​ത​ന്നെ വി​വ​ര​ങ്ങ​ൾ വ​രും വി​ധം സ്കാ​ൻ ചെ​യ്ത് അ​പ് ലോ​ഡ് ചെ​യ്യു​ക. വി​ജ​യ​ക​ര​മാ​യി അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തോ​ടെ ന​ട​പ​ടി പൂ​ർ​ത്തി​യാ​കും. ഫീ​സ് കൂ​ടി ന​ൽ​കി​യാ​ൽ പു​തി​യ പാ​സ്​​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക്യു.​ഐ.​ഡി കാ​ർ​ഡ് ല​ഭി​ക്കും. ഖ​ത്ത​ർ പോ​സ്റ്റ് വ​ഴിയാണ് ​മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക് ഖ​ത്ത​ർ ഐ.​ഡി​യെ​ത്തു​ന്ന​ത്. പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ മാ​റ്റ​ങ്ങ​ൾ വ​രു​മ്പോ​ൾ ഉ​ട​ൻ അ​പ്‌​ഡേ​റ്റ് ചെ​യ്ത് ഐ.​ഡി പു​തു​ക്കാ​ൻ താ​മ​സ​ക്കാ​ർ ശ്ര​മി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ