കൊവിഡ് വാക്‌സിന്‍: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ബുധനാഴ്ച മുതല്‍

By Web TeamFirst Published Sep 12, 2021, 9:47 AM IST
Highlights

രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ദോഹ: ഖത്തറില്‍ ഹൈ റിസ്‌ക് വിഭാഗങ്ങള്‍ക്ക് സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഗുരുതര രോഗങ്ങള്‍ മൂലം പ്രതിരോധ ശേഷി കുറഞ്ഞവര്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഇവര്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അതേ വാക്‌സിന്റെ തന്നെ മൂന്നാം ഡോസ് നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബുക്കിങ് ലഭിക്കുന്നതിന് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് എടുക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 


 

click me!