ഒപെകില്‍ നിന്ന് ഖത്തര്‍ പുറത്തേക്ക്

By Web TeamFirst Published Dec 3, 2018, 3:23 PM IST
Highlights

ഒപെക് അംഗത്വം തുടരേണ്ടതില്ലെന്ന് ഖത്തര്‍ തീരുമാനിച്ചു. ഇക്കാര്യം ഇന്ന് രാവിലെ ഒപെക് അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച വിയന്നയില്‍ വെച്ച് നടക്കുന്ന ഒപെക് യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുമെന്നും സാദ് അല്‍ കാബി മാധ്യമങ്ങളെ അറിയിച്ചു. 

ദോഹ: എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് (ഓര്‍ഗനേസേഷന്‍ ഓഫ് ദ പെട്രോളിയം എക്സ്‍പോര്‍ട്ടിങ് കണ്‍ട്രീസ്) ഖത്തര്‍ പിന്‍വാങ്ങുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് അല്‍ കാബിയാണ് അറിയിച്ചത്.

ഒപെക് അംഗത്വം തുടരേണ്ടതില്ലെന്ന് ഖത്തര്‍ തീരുമാനിച്ചു. ഇക്കാര്യം ഇന്ന് രാവിലെ ഒപെക് അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച വിയന്നയില്‍ വെച്ച് നടക്കുന്ന ഒപെക് യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുമെന്നും സാദ് അല്‍ കാബി മാധ്യമങ്ങളെ അറിയിച്ചു. പ്രകൃതിവാതക രംഗത്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പാക്കാനുള്ള പദ്ധതികളാണ് പിന്മാറ്റത്തിന് കാരണമായി ഖത്തര്‍ അറിയിച്ചത്. പ്രതിവര്‍ഷം ഇപ്പോഴുള്ള 77 മില്യണ്‍ ടണ്ണില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ 110 മില്യണ്‍ ടണ്ണായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഒപെകില്‍ നിന്ന് പിന്മാറുന്ന ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് ഖത്തര്‍.

എന്നാല്‍ സൗദിയും യുഎഇയും അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവുമായി ഇതിന് ബന്ധമില്ലെന്നും ഖത്തര്‍ അറിയിച്ചു. ഒപെക് രൂപീകൃതമായതിന്റെ തൊട്ടടുത്ത വര്‍ഷം 1961ലാണ് ഖത്തര്‍ സംഘടനയുടെ ഭാഗമാവുന്നത്. എണ്ണവില പിടിച്ചുനിര്‍ത്തുന്നതിനായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

click me!