ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

By Web TeamFirst Published Feb 17, 2021, 11:34 PM IST
Highlights

ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നു.

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി  ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.

ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നു. ഇതിന് പുറമെ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച തീയ്യതി, സമയം,  പരിശോധനാ ഫലം റിപ്പോര്‍ട്ട് ചെയ്യുന്ന തീയ്യതി, സമയം എന്നിവയും റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 

Attention Passengers Traveling to #Dubai⚠️ As per the advisory issued by the Dubai Health Authority (DHA), copy of the...

Posted by Air India Express on Wednesday, 17 February 2021
click me!