
റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താനുള്ള പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം യോഗ്യതാ പരീക്ഷയില്‍ ഏഴു മാസത്തിനിടെ 14,480 വിദേശ തൊഴിലാളികള്‍ പരാജയപ്പെട്ടതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് വെളിപ്പെടുത്തി. പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ ഇവരുടെ വര്‍ക്ക് പെര്‍മിറ്റുകളും ഇഖാമകളും പുതുക്കുന്നത് വിലക്കി. ഏഴു മാസത്തിനിടെ ആകെ 83,337 വിദേശ തൊഴിലാളികളാണ് യോഗ്യതാ ടെസ്റ്റിന് ഹാജരായത്. 90.56 ശതമാനം പേര്‍ ടെസ്റ്റില്‍ വിജയിച്ചു.
സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു മുമ്പായി വിദേശ രാജ്യങ്ങളില്‍ വെച്ച് തൊഴിലാളികള്‍ക്ക് യോഗ്യതാ ടെസ്റ്റ് നടത്തുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. മതിയായ യോഗ്യതകളില്ലാത്ത തൊഴിലാളികള്‍ സൗദിയിലേക്ക് പ്രവഹിക്കുന്നത് നിര്‍ത്താനും സേവന നിലവാരവും തൊഴില്‍ വിപണിയും മെച്ചപ്പെടുത്താനുമാണ് യോഗ്യതാ ടെസ്റ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു.
എട്ടു സ്‌പെഷ്യാലിറ്റികള്‍ക്കു കീഴില്‍ വരുന്ന 205 തൊഴിലുകള്‍ ഇതിനകം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സൗദിയില്‍ 23 തൊഴില്‍ കുടുംബങ്ങളില്‍ പെടുന്ന 1,099 തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് തൊഴില്‍ യോഗ്യതാ ടെസ്റ്റ് നിര്‍ബന്ധമാക്കാനാ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam