ഇസ്രയേൽ-ഇറാൻ സംഘർഷം; കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം സാധാരണ നിലയിലെന്ന് നാഷണൽ ഗാർഡ്

Published : Jun 15, 2025, 10:35 PM IST
kuwait national guard

Synopsis

റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം സാധാരണ നിലയിലാണെന്ന് കുവൈത്ത് നാഷണൽ ഗാർഡ്. 

കുവൈത്ത് സിറ്റി:കുവൈത്തിലെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. മാറ്റങ്ങളോ ഭീഷണികളോ ഇല്ലെന്നും തുടർച്ചയായ നിരീക്ഷണത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ശൈഖ് സേലം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്ററിലെ ലെഫ്റ്റനന്റ് കേണൽ ഖാലിദ് ലാമി മാധ്യമങ്ങളോട് പറഞ്ഞു.

കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം ഞങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ അവ സാധാരണമാണെന്ന് ഉറപ്പാക്കിയതായും ഈ വിവരം പൗരന്മാരോടും പ്രവാസികളോടും അറിയിക്കാൻ ആഗ്രഹിക്കുന്നതായും അൽ-ലാമി പറഞ്ഞു. രാജ്യത്ത് 29 കരസ്ഥലത്തിലും 15 മറൈൻ സ്റ്റേഷനുകളും വഴി വെള്ളത്തിലും വായുവിലുമുള്ള കെമിക്കൽ, റേഡിയേഷൻ ഘടകങ്ങൾ നിരീക്ഷിക്കപ്പെടുന്നു. 2015 മുതൽ 24 മണിക്കൂറും നിരന്തരമായി ഈ പരിശോധനകൾ നടക്കുകയാണെന്നും അൽ-ലാമി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ