യുഎഇയിൽ നാളെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ

Published : Sep 02, 2025, 01:40 PM IST
rain

Synopsis

സെപ്തംബര്‍ മൂന്ന് മുതൽ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉൾപ്രദേശങ്ങളിലേക്കും നീളാം.

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ മൂന്ന് മുതൽ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉൾപ്രദേശങ്ങളിലേക്കും നീളാം.

മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഇടക്കിടെ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും. തെക്കുകിഴക്കൻ കാറ്റും വടക്ക് കിഴക്കന്‍ കാറ്റും വീശും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും വീശിയേക്കാം. ഇത് പൊടിപടലങ്ങള്‍ ഉയരാനും സമാന്തര ദൃശ്യപര്യത കുറയ്ക്കാനും കാരണമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

300 കിലോമീറ്ററിൽ വേഗത, വിപ്ലവകരമായ മാറ്റം, സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നൂ, പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും