ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയെന്ന് പ്രവചനം

By Web TeamFirst Published Jan 20, 2020, 10:49 PM IST
Highlights

അന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തലസ്ഥാനമായ മസ്‍കത്തിലും മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, എന്നീ ഗവര്‍ണറേറ്റുകളിലും സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് കാരണമാവും. 

മസ്‍കത്ത്: ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തലസ്ഥാനമായ മസ്‍കത്തിലും മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, എന്നീ ഗവര്‍ണറേറ്റുകളിലും സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് കാരണമാവും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കുറച്ചുകൂടി ശക്തമാവാനും സാധ്യതയുണ്ട്. ജനുവരി 25 ശനിയാഴ്ച വരെ ഇതേനില തുടരുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

click me!