യുഎഇയില്‍ മഴയ്ക്ക് സാധ്യത; കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ്

Published : Nov 18, 2019, 03:31 PM IST
യുഎഇയില്‍ മഴയ്ക്ക് സാധ്യത; കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ്

Synopsis

രാജ്യത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. ദ്വീപുകളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. 

അബുദാബി: രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. ദ്വീപുകളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. ഉള്‍പ്രദേശങ്ങളില്‍ 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 26 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പനി ബാധിച്ച് പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ നിര്യാതനായി
The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ