രാജ്നാഥ് സിങ് യുകെ സന്ദ‍ര്‍ശിക്കും; ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെയിലെത്തുന്നത് 22 വ‍ര്‍ഷത്തിന് ശേഷം

Published : Jan 08, 2024, 03:55 PM IST
രാജ്നാഥ് സിങ് യുകെ സന്ദ‍ര്‍ശിക്കും; ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെയിലെത്തുന്നത്  22 വ‍ര്‍ഷത്തിന് ശേഷം

Synopsis

പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളില്‍ രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തും.

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് യുകെയിലെത്തും. 22 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. 

പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളില്‍ രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായും അദ്ദേഹം ഫോണില്‍ സംസാരിക്കും. വിദേശ ഇന്ത്യക്കാരുമായും രാജ്നാഥ് സിങ് സംവദിക്കും. 2002ല്‍ വാജ്പേയ് മന്ത്രിസഭയിലെ ജോര്‍ജ് ഫെര്‍ണാണ്ടസാണ് അവസാനമായി യുകെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി. 

Read Also -  കശാപ്പിലെ കൊടുംചതി; റെസ്റ്റോറന്‍റിലെ ഇറച്ചി സാമ്പിള്‍ പരിശോധനയിൽ ചുരുളഴിഞ്ഞത് വൻ കൃത്രിമം, ഞെട്ടലിൽ നഗരവാസികൾ

മമതക്കെതിരായ പരാമർശം; ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ പൊലീസില്‍ പരാതി 

ദില്ലി : ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാള്‍ പൊലീസില്‍  പരാതി. മമതക്കെതിരായ പരാമർശത്തില്‍ ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നല്‍കിയത്. റേഷന്‍ അഴിമതി കേസില്‍ ഷാജഹാൻ ഷെയ്ഖിന് രക്ഷപ്പെടാൻ കഴിഞ്ഞത് മമതയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. 

അതേസമയം നിലവിലെ സാഹചര്യം മുന്‍നിർത്തി ഗവർണർ സി.വി.ആനന്ദ്ബോസ് ബംഗാള്‍ സർക്കാരിനോട് ഇന്നലെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഷാജഹാൻ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തത് , റേഷൻ അഴിമതി, ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇഡി, സിആർപിഎഫ് ഉന്നത ഉദ്യോസ്ഥരുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും