റമദാൻ: അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Published : Feb 28, 2025, 05:27 PM IST
റമദാൻ: അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Synopsis

ചരക്ക് ട്രക്കുകൾ, ടാങ്കറുകൾ, നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുൾപ്പടെയുള്ള ഹെവി വാഹനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങൾ 

അബുദാബി: റമദാൻ ആരംഭിക്കുന്നതിനോടനുബന്ധിച്ച് അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി മൊബിലിറ്റി. ചരക്ക് ട്രക്കുകൾ, ടാങ്കറുകൾ, നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുൾപ്പടെയുള്ള ഹെവി വാഹനങ്ങളുടെ ​ഗതാ​ഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങൾക്ക് ​ന​ഗരത്തിലെ റോഡുകളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതൽ രാത്രി 1 മണി വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. 

read more: വിസ്തീർണ്ണം 3,900 ചതുരശ്ര മീറ്റർ, 60ഓളം യാത്രക്കാർക്കുള്ള ഇരിപ്പിടം, അബുദാബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

റമദാനിൽ അബുദാബിയിലെ റോ‍ഡുകളിലെ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. തിരക്കേറിയ സമയങ്ങളിൽ ഭാര വാഹനങ്ങളും ചെറിയ മറ്റ് വാഹനങ്ങളും ഒരുപോലെ നിരത്തിലിറങ്ങുമ്പോഴുള്ള ​ഗതാ​ഗതക്കുരുക്കും അപകടങ്ങളും കുറക്കാനാണ് ഈ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത; റിയാദിൽ മലയാളി നിര്യാതനായി