റമദാനെ വരവേൽക്കാൻ വിശുദ്ധ ഹറമിൽ ഒരുക്കങ്ങൾ തുടങ്ങി; തീർത്ഥാടകർക്കായി 2,220 ബസുകൾ

By Web TeamFirst Published Apr 4, 2019, 10:18 AM IST
Highlights

റമദാനിൽ തീർത്ഥാടകർക്കായി മക്കയിൽ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് 2,220 ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വിശുദ്ധ ഹറമിലേക്കും തിരിച്ചും 4.5 കോടിയിലേറെ തീർത്ഥാടകർക്ക് ബസുകളിൽ യാത്ര സൗകര്യം ലഭിക്കും.

മക്ക: റമദാനെ വരവേൽക്കാൻ വിശുദ്ധ ഹറമിൽ ഒരുക്കങ്ങൾ തുടങ്ങി. തീർത്ഥാടകർക്കായി 2,220 ബസുകൾ ഏർപ്പെടുത്തും. ഹറമിന്റെ മട്ടുപ്പാവിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനായി സംരക്ഷണഭിത്തിയും നിർമ്മിക്കും. 

റമദാനിൽ തീർത്ഥാടകർക്കായി മക്കയിൽ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് 2,220 ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വിശുദ്ധ ഹറമിലേക്കും തിരിച്ചും 4.5 കോടിയിലേറെ തീർത്ഥാടകർക്ക് ബസുകളിൽ യാത്ര സൗകര്യം ലഭിക്കും. കൂടാതെ മസ്‌ജിദുൽ ഹറമിന്റെ മട്ടുപ്പാവിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനായി സംരക്ഷണ ഭിത്തി സ്ഥാപിക്കും. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

റമദാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകൾ പൂർത്തിയാക്കിയ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനുള്ള സെൻട്രൽ ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീർത്ഥാടകർക്ക് ഒരുക്കുന്ന സൗകര്യത്തെ സംബന്ധിച്ച് അധികൃതർ വിശദമാക്കിയത്. റമദാനോട് അനുബന്ധിച്ചു നിരവധി മുന്നൊരുക്കങ്ങളാണ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി  വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മക്കയിൽ നടക്കുന്നത്.

click me!