മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച

Published : Apr 11, 2021, 10:41 PM IST
മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച

Synopsis

ഞായറാഴ്‍ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് വിശ്വാസികളോട് സൗദി സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 

റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച ആയിരിക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റമദാന്‍ വ്രതം ചൊവ്വാഴ്‍ച ആരംഭിക്കുന്നത്.

ഞായറാഴ്‍ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് വിശ്വാസികളോട് സൗദി സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്‍ച സൂര്യാസ്‍തമയത്തിന് 29 മിനിറ്റുകള്‍ക്ക് മുമ്പ് ചന്ദ്രന്‍ അസ്‍തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ഗോളശാസ്‍ത്ര വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓഗസ്റ്റ് 6 വരെ മഴയ്ക്ക് സാധ്യത; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ
എമിറേറ്റ്സ് ഡ്രോ വിജയികൾക്ക് ലഭിച്ചത് മൊത്തം 65,134 ഡോളർ സമ്മാനത്തുക