കണ്ടാൽ എന്തൊരു ഓമനത്തം തുളുമ്പുന്ന മുഖം, അടുത്തു ചെന്നാൽ കളി മാറും, അപൂർവയിനം ജീവിയായ മണൽപൂച്ചയെ കണ്ടെത്തിയത് കുവൈത്തിൽ

Published : Aug 07, 2025, 03:15 PM IST
sand cats spotted

Synopsis

വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണ് ഇവക്കെങ്കിലും വന്യജീവികളുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കുവൈത്ത് സിറ്റി: അപൂർവയിനം മണൽപൂച്ചയെ കുവൈത്തില്‍ കണ്ടെത്തി. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി കുവൈത്ത് എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ സൊസൈറ്റി. ഈ അപൂര്‍വ്വ ജീവിയെ സംരക്ഷിക്കുന്നതിന് സമൂഹത്തിന്‍റെ അവബോധം, ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള പിന്തുണ എന്നിവ ആവശ്യമാണെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു.

പക്ഷി സംരക്ഷണ ടീമംഗമായ തലാൽ അൽ മുവൈസ്രിയാണ് പൂച്ചയെ കണ്ടെത്തിയത്. ഈ ജീവി മരുഭൂമിയുടെ പ്രതീകവും ജൈവവൈവിധ്യത്തിന്‍റെ ഉദാഹരണവുമാണെന്ന് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭാവി തലമുറകളോടുള്ള നമ്മുടെ കടമയാണിതെന്നും കൂട്ടിച്ചേർത്തു.

മണല്‍പൂച്ചകളെ കണ്ടാല്‍ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണെങ്കിലും തീവ്ര അക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എതിരെ വരുന്നവരെ കടിച്ചു പരിക്കേല്‍പ്പിക്കുന്ന തരത്തില്‍ അക്രമിക്കും. 'മതാനിജ്' എന്നറിയപ്പെടുന്ന മണലുള്ളതും ചരലുള്ളതുമായ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. റംത്, അർഫജ് തുടങ്ങിയ കുറ്റിച്ചെടികളുള്ള ചില പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കുമെന്ന് അല്‍ മുവൈസ്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഗവേഷണങ്ങളും പാരിസ്ഥിതിക നിരീക്ഷണങ്ങളും നടത്തേണ്ടതുണ്ടെന്ന് സൊസൈറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്