
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ് എന്നിവരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ് തസ്തികകളില്‍ പുരുഷന്മാര്‍ക്കും സ്റ്റാഫ് നേഴ്സ് തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് കുറഞ്ഞത് 4 വര്‍ഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി 2021 ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam