ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സൗദി

By Web TeamFirst Published Nov 24, 2020, 11:04 PM IST
Highlights

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി അറേബ്യ സന്ദര്‍ശിച്ച സമയത്ത് സൗദി കിരീടാവകാശിയും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്‍ച നടത്തിയതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടതായും എന്നാല്‍ അത്തരമൊരു കൂടിക്കാഴ്‍ച നടന്നിട്ടില്ലെന്നുമാണ് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്. 

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സൗദി അറേബ്യ നിഷേധിച്ചു. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി അറേബ്യ സന്ദര്‍ശിച്ച സമയത്ത് സൗദി കിരീടാവകാശിയും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്‍ച നടത്തിയതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടതായും എന്നാല്‍ അത്തരമൊരു കൂടിക്കാഴ്‍ച നടന്നിട്ടില്ലെന്നുമാണ് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്. അമേരിക്കയുടെയും സൗദി അറേബ്യയുടെയും ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ചെങ്കടല്‍ തീരത്ത് സൗദി നിര്‍മിക്കുന്ന സ്‍മാര്‍ട്ട് മെഗാസിറ്റി പദ്ധതിയായ നിയോമില്‍ വെച്ച് ഞായറാഴ്‍ചയായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക് പോംപിയോയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പരസ്‍പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും മദ്ധ്യപൂര്‍വദേശത്തെ മറ്റ് കാര്യങ്ങളുമാണ് കൂടിക്കാഴ്‍ചയില്‍ ചര്‍ച്ചയായതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

click me!