ഒമാനില്‍ നാളെ മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം

Published : Mar 31, 2020, 11:48 PM IST
ഒമാനില്‍ നാളെ മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം

Synopsis

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ യാത്രാനിയന്ത്രണം  ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ   ജോലിയുടെ ആവശ്യകതയനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

മസ്കത്ത്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ നാളെ മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. പൊതുജനങ്ങള്‍ക്കായി സായുധ സേന പുതിയ മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ യാത്രാനിയന്ത്രണം  ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ   ജോലിയുടെ ആവശ്യകതയനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന,  സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാത്രാ നിയന്ത്രണം ബാധകമല്ല.

അതേസമയം അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക അനുവാദത്തോടുകൂടി മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും യാത്രാ അനുമതി ലഭിക്കുകയുള്ളൂ. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം   സ്വദേശികൾ  തിരിച്ചറിയൽ കാർഡും, രാജ്യത്തെ സ്ഥിരതാമസക്കാർ  റെസിഡന്റ് കാർഡും കരുതിയിരിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1200 തൊഴിലവസരങ്ങൾ, പ്രവാസികൾക്കും നേട്ടം, സാമ്പത്തിക മേഖലയിൽ വമ്പൻ കുതിപ്പ് നടത്താൻ വരുന്നൂ പ്രീമിയം എയർലൈൻ ബഹ്റൈനിൽ
കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പ്രവാസികൾക്ക് സന്തോഷ വാർത്ത, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്