കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം

Published : Aug 31, 2025, 01:50 PM IST
 truck

Synopsis

പുതിയ നിയമം അനുസരിച്ച്, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

കുവൈത്ത് സിറ്റി: ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിയമം അനുസരിച്ച്, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത് ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണ്. കൂടാതെ, 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മാത്രമായിരിക്കും. അതായത് ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 . വരെ മാത്രമാകും നിയന്ത്രണം. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ഈ സമയക്രമം പാലിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ; ബിഗ് ടിക്കറ്റിന്റെ സുവർണ്ണ ഒക്ടോബർ
കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു