ജയിൽ മേധാവി ഋഷിരാജ് സിംഗ് റിയാദിലെത്തി

Published : Dec 26, 2019, 03:24 PM IST
ജയിൽ മേധാവി ഋഷിരാജ് സിംഗ് റിയാദിലെത്തി

Synopsis

വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകത്തിന്റെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. വെള്ളിയാഴ്ച റിയാദ് എക്സിറ്റ് 18ലെ നോഫ ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

റിയാദ്: കേരള ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്വകാര്യ സന്ദർശനത്തിന് റിയാദിലെത്തി. അദ്ദേഹത്തിന്റെ ആദ്യ സൗദി സന്ദർശനമാണിത്. വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകത്തിന്റെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. വെള്ളിയാഴ്ച റിയാദ് എക്സിറ്റ് 18ലെ നോഫ ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ റിയാദിലെ ഇന്ത്യൻ സ്‌കൂൾ കുട്ടികളുമായുള്ള സംവാദ പരിപാടി നയിക്കും. വ്യാഴാഴ്ച പുലർച്ചെ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തിയ ഋഷിരാജ് സിംഗിനെ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ സ്വീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി