റിയാദ് മെട്രോ റമദാനിൽ യാത്രാസമയം നീട്ടി, ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ

Published : Feb 18, 2026, 12:05 PM IST
riyadh metro

Synopsis

റമദാൻ മാസത്തിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി മെട്രോയുടെയും സിറ്റി ബസുകളുടെയും സർവീസ് സമയം പുലർച്ചെ വരെ നീട്ടി.  

റിയാദ്: റമദാൻ മാസത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. റമദാനിലെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.

പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദ് മെട്രോ ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പുലർച്ചെ 2.30 വരെ സർവിസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ സമയത്തിൽ മാറ്റമുണ്ട്. വെള്ളിയാഴ്ചകളിൽ മെട്രോ സർവിസ് തുടങ്ങുന്നത് രാവിലെ 11-നാണ്. ഇത് പുലർച്ചെ മൂന്ന് വരെ നീണ്ടുനിൽക്കും. ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2.30 വരെയാകും ട്രെയിനുകൾ ലഭ്യമാവുക.

ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ സർവിസ് നടത്തും. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ഓൺ-ഡിമാൻഡ് ബസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ പുലർച്ചെ മൂന്ന് വരെ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയും ശനിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയുമായിരിക്കും ഈ ബസുകളുടെ പ്രവർത്തന സമയം.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു, ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം
മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ