
അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ റോഡ് അടച്ചിടുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യാത്രക്കാര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് സ്വൈഹാഹാന്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായത്. അബുദാബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലായിരുന്നു സംഭവം. ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. അപകടം സംബന്ധിച്ച് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read also: തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; നടപടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ