
മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിങ് കേന്ദ്രത്തിൽ നിന്ന് മോഷണം നടത്തിയ അഞ്ച് പ്രവാസികളെ പിടികൂടി. അറസ്റ്റിലായവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഷോപ്പിങ് കേന്ദ്രത്തിൽ നിന്ന് മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് മോഷ്ടിച്ചത്. റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായവരിൽ ബാക്കി നാലുപേർ ശ്രീലങ്കൻ വംശജരാണ്. മോഷ്ടിച്ച ഉൽപ്പന്നങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ